Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viyur Police

വാ​ട്സാ​പ്പി​ൽ സ്റ്റാ​റ്റ​സിട്ട് ആ​ത്മ​ഹ​ത്യാശ്ര​മം: സ്ത്രീ​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് വി​യ്യൂ​ർ പോ​ലീ​സ്

തൃ​​​ശൂ​​​ർ: വാ​​​ട്സാ​​​പ്പി​​​ൽ സ്റ്റാ​​​റ്റ​​​സ് ഇ​​​ട്ട് ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച സ്ത്രീ​​​യെ കു​​​ര​​​ച്ചെ​​​ത്തി​​​യ വ​​​ള​​​ർ​​​ത്തു​​നാ​​​യ​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി വി​​​യ്യൂ​​​ർ പോ​​​ലീ​​​സ്.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​കു​​ന്നേ​​രം ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. സ്ത്രീ​​​യു​​​ടെ വാ​​​ട്സാ​​​പ്പ് സ്റ്റാ​​​റ്റ​​​സ് ക​​​ണ്ട് ഒ​​​രാ​​​ൾ ലൊ​​​ക്കേ​​​ഷ​​​ന​​​ട​​​ക്കം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​സ്ഐ ശ്രീ​​​ജി​​​ൻ, സി​​​പി​​​ഒ​​​മാ​​​രാ​​​യ ഭ​​​ദ്ര​​​ൻ, ടോ​​​മി, സ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ഉ​​​ട​​​ൻ സ്ഥ​​​ല​​​ത്തെ​​​ത്തി. ഗേ​​​റ്റ് തു​​​റ​​​ന്ന് അ​​​ക​​​ത്തേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തോ​​​ടെ ര​​​ണ്ടു വ​​​ള​​​ർ​​​ത്തു​​​നാ​​​യ്ക്ക​​​ൾ കു​​​ര​​​ച്ചു ചാ​​​ടി​​​യെ​​​ത്തി.

നാ​​​യ്ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​മാ​​​റ്റാ​​​ൻ എ​​​സ്ഐ ഒ​​​രു ഭാ​​​ഗ​​​ത്തേ​​​ക്ക് ഓ​​​ടി. ഈ ​​​ത​​​ക്ക​​​ത്തി​​നു സി​​​പി​​​ഒ ഭ​​​ദ്ര​​​ൻ പി​​​ന്നി​​​ലെ മ​​​തി​​​ൽ​​​ചാ​​​ടി അ​​​ക​​​ത്തു​​​ക​​​ട​​​ന്നു. ഉ​​​ള്ളി​​​ൽ​​​നി​​​ന്നു പൂ​​​ട്ടി​​​യ വാ​​​തി​​​ൽ ച​​​വി​​​ട്ടി​​​ത്തു​​​റ​​​ന്ന് അ​​​ക​​​ത്തു ക​​​ട​​​ക്കു​​​ന്പോ​​​ഴേ​​​ക്കും വീ​​​ണ്ടും നാ​​​യ്ക്ക​​​ൾ കു​​​ര​​​ച്ചെ​​​ത്തി.

അ​​​ക​​​ത്തെ​​​ത്തു​​​ന്പോ​​​ൾ ത​​​ളം​​​കെ​​​ട്ടി​​​യ ര​​​ക്ത​​​ത്തി​​​ൽ കൈ​​​ഞ​​​ര​​​ന്പു മു​​​റി​​​ച്ച സ്ത്രീ ​​​ബോ​​​ധ​​​മി​​​ല്ലാ​​​തെ കി​​​ട​​​ക്കു​​​ന്ന​​​താ​​​ണു ക​​​ണ്ട​​​ത്. ഉ​​​ട​​​ൻ പി​​​ന്നി​​​ലെ മ​​​തി​​​ലി​​​ന് അ​​​രി​​​കി​​​ലേ​​​ക്കു സ്ത്രീ​​​യെ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്നു. ര​​​ണ്ടു​​​പേ​​​ർ വീ​​​ണ്ടും നാ​​​യ്ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​തി​​​രി​​​ച്ച ഘ​​​ട്ട​​​ത്തി​​​ൽ മ​​​തി​​​ലി​​​നു പു​​​റ​​​ത്തേ​​​ക്കു മാ​​​റ്റി, ആം​​​ബു​​​ല​​​ൻ​​​സി​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു.

ഏ​​​റെ ര​​​ക്തം വാ​​​ർ​​​ന്നു​​​പോ​​​യെ​​​ങ്കി​​​ലും അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തെ​​​ന്നു ഡോ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. മാ​​​ന​​​സി​​​ക വി​​​ഷ​​​മ​​​ത്തി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ​ശ്ര​​​മി​​​ച്ച സ്ത്രീ​​​ക്കു കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ന് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up